Friday 17 May 2013

Sree Krishna Stuthi - Sandhyanaamam contd...

In continuation to the Sandhyanaamam series, I usually wind up with my favorite Sree Krishna stutis. Here they are...


കണ്ണനെ കാണണം കണ്ണനെ കാണണം 
കണ്ണനെൻ കണ്ണിനു കർപ്പൂരമാകണം 
അഞ്ജനലേപന രഞ്ജിത്തചഞ്ചല 
മഞ്ജുള ലൊചനന്തന്മുഖം കാണണം 
താവിയ പുഞ്ചിരി മായാതെ മിന്നുമാ 
മാധവൻതന്നുടെ ചെഞ്ചുണ്ടു കാണണം 
കണ്ണനെ കാണണം കണ്ണനെ കാണണം 
കണ്ണനെൻ കണ്ണിനു കർപ്പൂരമാകണം 
Kannane Kaananam Kannane Kaananam
Kannanen Kanninu Karpooramaakanam
Anjanalepana Ranjitha Chanchala
Manjulalochanan Thanmukham Kaananam
Thaaviya Punchiri Maayathe Minnumaa
Maadhavan Thannude Chenchundu Kaananam
Kannane Kaananam Kannane Kaananam
Kannanen Kanninu Karpooramaakanam...

New!
Sree Krishna Sandhyanaamam 

Jayajanardhana Krishna Radhikapadhe
Janavimochana Krishna Janmamochana
Garudavahana Krishna Gopikapadhe
Nayanamohana Krishna Neerajekshana
Sujanabaandhava Krishna Sundarakrithe
Madanakomala Krishna Madhavahare
Vasumatipathe Krishna Vasavanuja
Varagunakara Krishna Vaishnavakrithe
Suruchiranana Krishna Shauryavaridhe
Muraharavibho Krishna Mukthidayaka
Vimalapalaka Krishna Vallaveepadhe
Kamalalochana Krishna Kamadayaka
Vimalagathraka Krishna Bhakthavalsala
Charanapallavam Krishna Karunakomalam
Kuvalayekshana Krishna Komalakrithe
Thavapadaambhujam Krishna Sharanamekane
Bhuvananaayaka Krishna Pavanakrithe
Gunaganojwala Krishna Nalinalochana
Pranayavaridhe Krishna Gunaganakara
Ramasodara Krishna Deenavalsala
Kamasundara Krishna Pahisarvada
Narakanashana Krishna Narasakhajaya
Devakisutha Krishna Karunyambudhe
Kamsanashana Krishna Dwarakavasin
Bhasuratmaja Krishna Dehimangalam
Trippadambhujam Krishna Kamakomalam
Bhakthadasanaam Krishna Adiyanesadaa
Kaathukollane Krishna Sarvadavibho

ജയജനാർധനാ കൃഷ്ണാ രാധികാപതേ
ജനവിമോചനാ കൃഷ്ണാ ജന്മമോചനാ
ഗരുഡവാഹനാ കൃഷ്ണാ ഗോപികാപതേ
നയനമോഹനാ കൃഷ്ണാ നീരജേക്ഷണാ
സുജന ബാന്ധവാ കൃഷ്ണാ സുന്ദരാകൃതേ
മദനകോമളാ  കൃഷ്ണാ മാധവാഹരേ
വസുമതീ പതേ കൃഷ്ണാ വാസവാനുജാ
വരഗുണാകരാ കൃഷ്ണാ വൈഷ്ണവാകൃതേ
സുരുചിരാനനാ കൃഷ്ണാ ശൌര്യവാരിധേ
മുരഹരാവിഭോ കൃഷ്ണാ മുക്തിദായകാ
വിമലപാലകാ കൃഷ്ണാ വല്ലവീപതേ
കമലലോചനാ കൃഷ്ണാ കാമദായകാ
വിമലഗാത്രകാ കൃഷ്ണാ ഭക്തവത്സലാ
ചരണപല്ലവം കൃഷ്ണാ കരുണകോമളം
കുവലയേക്ഷണാ കൃഷ്ണാ കൊമളാകൃതേ
തവപദാംബുജം കൃഷ്ണാ ശരണമേകണേ 
ഭുവനനായകാ കൃഷ്ണാ പാവനാകൃതേ 
ഗുണഗണോജ്വലാ കൃഷ്ണാ നളിനലോചനാ 
പ്രണയവാരിധേ കൃഷ്ണാ ഗുണഗണാകരാ 
രാമസോദരാ കൃഷ്ണാ ദീനവത്സലാ 
കാമസുന്ദരാ കൃഷ്ണാ പാഹി സർവ്വദാ 
നരകനാശനാ കൃഷ്ണാ നരസഖാ ജയാ 
 ദേവകീസുതാ കൃഷ്ണാ കാരുണ്യാംബുധേ 
കംസനാശനാ കൃഷ്ണാ ദ്വാരകാവാസിൻ 
ഭാസുരാത്മജാ കൃഷ്ണാ ദേഹി മംഗളം 
ത്രിപ്പദാംബുജം കൃഷ്ണാ കാമകോമളം 
ഭക്തദാസനാം കൃഷ്ണാ അടിയനെ സദാ 
കാത്തുകൊള്ളണേ കൃഷ്ണാ സർവ്വദാ വിഭോ 

Anjana Sreedhara

The first stuti is Anjana Sreedhara by the famed Krishna devotee Poonthaanam. Note that every line begins with the syllables അ ആ ഇ ഈ ഉ ഊ...

അഞ്ജനശ്രീധര ചാരുമൂർത്തേ കൃഷ്ണ അഞ്ജലികുപ്പി വണങ്ങീടുന്നേൻ ...
ആനന്ദലങ്കാര വാസുദേവ കൃഷ്ണ ആതംഗമെല്ലാം അകറ്റീടെണേ...
ഇന്ദിരാനാഥ ജഗന്നിവാസാ കൃഷ്ണ ഇന്നെൻറെ മുന്നിൽ വിളങ്ങീടെണേ ...
ഈരെഴുലകിനും ഏകനാഥാ കൃഷ്ണ ഈരഞ്ചുദിക്കും നിറഞ്ഞരൂപാ ...
ഉണ്ണിഗോപാല കമലനേത്രാ കൃഷ്ണ ഉള്ളിൽ നീ വന്നു വസിച്ചീടെണേ ...
ഊഴിയിൽ വന്നു പിറന്ന നാഥാ കൃഷ്ണ ഊനം കൂടാതെ തുണച്ചീടെണേ ...
എന്നുളിൽ ഉള്ളൊരു താപമെല്ലാം കൃഷ്ണ എന്നുണ്ണി കണ്ണാ ശമിപ്പിക്കണേ ...
ഏടലർ ബാണനു തുല്യമൂർത്തെ കൃഷ്ണ ഏറിയ മോദേന കൈ തൊഴുന്നേൻ ...
ഐഹികമാകും സുഖത്തിലഹോ കൃഷ്ണ അയ്യോ നമുക്കൊരു മോഹമില്ലേ ...
ഒട്ടല്ല കൌതുകമന്തരംഗേ  കൃഷ്ണ ഓമൽ തിരുമേനി ഭംഗികാണ്മാൻ ...
ഓടക്കുഴൽ വിളി മേളമോടെ കൃഷ്ണ ഓടിവരികെൻറെ ഗോപബാലാ ...
ഔദാര്യ കോമള കേളിശീലാ കൃഷ്ണ ഔപമ്യമില്ല ഗുണങ്ങൾകേതും ...
അംബുജലോചന നിൻപാദപങ്കജ--മംബോടു ഞാൻ ഇദാ കൂമ്പിടുന്നേൻ ...
അത്യന്ദ സുന്ദരാ നന്ദസൂനോ കൃഷ്ണ അത്തൽ കളഞെന്നെ പാലിക്കണേ ...
കൃഷ്ണ മുകിൽവർണാ വൃഷ്ണികുലേശ്വരാ കൃഷ്ണാമ്പുജെക്ഷിണാ കൈ തൊഴുന്നേൻ ...
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ...

Anjana Sreedhara Charumoorthe Krishna Anjali Koopi Vanangidunnen.
Aananda Alangara Vaasudeva Krishna Aathangam Ellam Akattidene.
Indiranadha Jagannivasa Krishna, Innende Munnil Vilangidene.
Erezhulaginum Ekanaadha Krishna, Eeranju Dikkum Niranja Roopa.
Unni Gopala Kamalanethra Krishna, Ullil Nee Vannu Vilangidene.
Oozhiyil Vannu Piranna Naadha Krishna, Oonam Koodathe Thunachidene.
Ennulilulloru Taapamellam Krishna, Ennunikanna Shamipickene.
Edalalar Banannu Thulyamurthe Krishna, Ereeyamodhena Kaithozhunnen.
Aithikamaakum Sukhathilaho Krishna. Ayyo Enikkoru Mohamille.
Ottalla Kauthugamantharange Krishna. Omalthirumeni Bhangikaanaan.
Odakkuzhalvili Melamode Krishna, Odivarigende Gopabaala.
Oudharyakomala Kelisheela Krishna, Oupamyamilla Gunangalkethum.
Ambujalochana Ninpaada Pankajam, Ambodu Njaanidaa Koombidunnen.
Athyanda Sundara Nandasuno Krishna, Atthal Kalanjenne Paalikkene.
Krishna Mukilvarna, Vrushnee Kuleshwara, Krishnambujekshana Kaithozhunnen.
Krishna hare jaya, Krishna hare jaya, Krishna hare jaya, Krishna hare...


Its translation has been given by P R Ramachander (click here for the link) as follows:

Hey, pretty Krishna, who is black and who carries Lakshmi,
Salutations to you with folded hands,
Hey happy Krishna, who is decorated and who is Vasudeva,
Be pleased to remove all my sorrows.

Hey Krishna who lives all over the world and who is consort of Lakshmi,
Please come and appear before me,
Hey Krishna who is the only lord of fourteen worlds,
Hey God who fills all the ten directions fully,

Oh lotus eyed Krishna, who is the baby cowherd,
Be pleased to come and live inside me,
Oh Krishna who has taken birth on this earth,
Please help me to live without any problems.

Oh Krishna, you should put out the raging,
Problems of my heart, oh my baby Krishna,
Oh Krishna who is equal to the formidable Banasura,
I salute you with greatest happiness.

Oh Krishna I do not have any desire,
And alas I do not have any desire,
And Oh Krishna the curiosity with in me is great,
To see the beauty of your body, Oh Krishna.

Oh Krishna, along with the music of your flute with drum beats,
Oh Lad of the cowherds, please come running to me,
Oh pretty and charitable Krishna, who is playful,
There is no comparison at all for your qualities.

I salute your lotus like feet with love for  you,
Oh Lord with lotus like eyes,
Oh most pretty one, Ok Krishna ,oh  son of Nanda,
Please drive away my problems and take care of me.

Oh cloud coloured Krishna, Oh star of the clan of Vrushnees,
Oh Krishna with lotus like eyes, I salute you,
Victory to Krishna who is hari, Victory to Krishna who is Hari,
Victory to Krishna who is Hari, Krishna who is Hari.


Karimukil Varnante

I could not find much about this second stuti online. I found it originally in an old naamapustakam years back and learned it back then. Note that every line begins with the syllables ക കാ കി കീ കു കൂ ...

കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ 
കരിമുകിൽവർണന്റെ തിരുവുടലെന്നുടെ അരികിൽവന്നെപ്പോഴും കാണാകേണം 
കൃഷ്ണാ ഹരേ ജയ ...
കാലിൽ ചിലമ്പും കിലുക്കി നടക്കുന്ന ബാലഗോപാലനെ കാണാകേണം 
കൃഷ്ണാ ഹരേ ജയ ...
കിങ്ങിണിയും വളമോതിരവും ചാർത്തി ഭംഗിയോടെൻ മുന്നിൽ കാണാകേണം 
കൃഷ്ണാ ഹരേ ജയ ...
കീർത്തിയേറീടും ഗുരുവായൂർ വാഴുന്നോരാർത്തീഹരൻ തന്നെ കാണാകേണം 
കൃഷ്ണാ ഹരേ ജയ ...
കുഞ്ഞികൈ രണ്ടിലും വെണ്ണ കൊടുത്തമ്മ രഞ്ജിപ്പിക്കുന്നതും കാണാകേണം 
കൃഷ്ണാ ഹരേ ജയ ...
കൂത്താടീടും പശുക്കുട്ടികളുമായി ഒത്തുകളിപ്പതും  കാണാകേണം 
കൃഷ്ണാ ഹരേ ജയ ...
കെട്ടിയിട്ടീടുമുരലും വലിചങ്ങു മുട്ടുകുത്തുന്നതും കാണാകേണം 
കൃഷ്ണാ ഹരേ ജയ ...
കേകീകളെപോലെ നൃത്തമാടീടുന്ന ബാലഗോപാലനെ കാണാകേണം 
കൃഷ്ണാ ഹരേ ജയ ...
കൈകളിൽ ചന്ദ്രനെ മെല്ലെവരുത്തിയ ലോകൈകനാഥനെ കാണാകേണം 
കൃഷ്ണാ ഹരേ ജയ ...
കൊഞ്ചി കൊണ്ടോരോരോ വാക്കരുലീടുന്ന ചഞ്ചലനേത്രനെ കാണാകേണം 
കൃഷ്ണാ ഹരേ ജയ ...
കോലും കുഴലും എടുത്തു വനത്തിൽപ്പോയ് കാലിമേക്കുന്നതും കാണാകേണം 
കൃഷ്ണാ ഹരേ ജയ ...
കൗതുകമേറുന്നോരുണ്ണി ശ്രീകൃഷ്ണന്റെ ചേതോഹര രൂപം കാണാകേണം 
കൃഷ്ണാ ഹരേ ജയ ...
കംസ സഹോദരി തന്നിൽ പിറന്നൊരു വാസുദേവൻ തന്നെ കാണാകേണം 
കൃഷ്ണാ ഹരേ ജയ ...
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ 

Krishna Hare Jaya Krishna Hare Jaya Krishna Hare Jaya Krishna Hare.
Karimukil Varnante Thiruvudalennude Arikil Vannepozhum Kaanakenam
Krishna Hare Jaya...
Kaalil Chilambum Kilucki Nadackunna Baala Gopaalane Kaanakenam
Krishna Hare Jaya...
Kinginiyum Vala Mothiravum Chaarti Bhangiyodenmunnil Kaanakenam
Krishna Hare Jaya...
Keerthiyereedum Guruvaayoor Vaazhunnoraarthiharan Thanne Kaanakenam
Krishna Hare Jaya...
Kunjikai Randilum Venna Koduthamma Renjippickunnathum Kaanakenam
Krishna Hare Jaya...
Koothaadeedum Pashukuttikalumaayi Othukalipathum Kaanakenam
Krishna Hare Jaya...
Kettiyitteedum Uralum Valichangu Muttu Kuthunnathum Kaanakenam
Krishna Hare Jaya...
Kekikaleppole Nrithamaadeedunna Bala Gopalane Kaanakenam
Krishna Hare Jaya...
Kaikalil Chandrane Melle Varuthiya Lokaikanaadhane Kaanakenam
Krishna Hare Jaya...
Konchikkondororo Vaakkaruleedunna Chanchala Nethrane Kaanakenam
Krishna Hare Jaya...
Kolum Kuzhalum Eduthu Vanathilpoy Kaali Mekkunnathum Kaanakenam
Krishna Hare Jaya...
Kauthukamerunnorunni Sreekrishnante Chethohararoopam Kaanakenam
Krishna Hare Jaya...
Kamsa Sahodari Thannil Pirannoru Vaasudevan Thanne Kaanakenam
Krishna Hare Jaya...
Krishna Hare Jaya Krishna Hare Jaya Krishna Hare Jaya Krishna Hare.


Also see http://randomwritez.blogspot.in/2013/04/sandhyanaamam-hindu-evening-prayers.html for the complete naamajapams that we recite before Sree Krishna Stutis.





Thank you for visiting Random Writez ...  
Varsha

1 comment: